കൊച്ചി: ജോലിക്ക് കയറി മൂന്നാം മാസം ജാതി അധിക്ഷേപത്തെ തുടർന്ന് രാജിവച്ച പട്ടികജാതി പൂജാരിയുടെ പരാതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പറവൂർ അസി. കമ്മിഷണർ സുജാത ഉദയകുമാറിനെ (55) വടക്കൻ പറവൂർ പൊലീസ് അറസ്റ്റു ചെയ്തു. മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ ഇവരെ ജാമ്യത്തിൽ വിട്ടു.
പറവൂർ തിരുവാലൂർ വാതുറക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരായിരുന്ന കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ. വിഷ്ണുവിന്റെ പരാതിയിലായണ് സുജാതയ്‌ക്കും ബോർഡിലെ യൂണിയൻ നേതാവായ മൂഴിക്കുളം ക്ഷേത്രത്തിലെ മേൽശാന്തി കൃഷ്ണൻ എമ്പ്രാന്തിരിക്കുമെതിരെ പറവൂർ പൊലീസ് കേസെടുത്തത്. രണ്ടുവർഷം മുമ്പ് തത്തപ്പിള്ളി ദുർഗാക്ഷേത്രത്തിൽ താത്കാലികമായി ജോലി ചെയ്യവേയുണ്ടായ ജാതി അധിക്ഷേപക്കേസ് പിൻവലിച്ചില്ലെങ്കിൽ ദേവസ്വം ബോർഡിൽ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് സുജാത ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടർന്നുള്ള പരാതിയിലാണ് തൃശൂർ സ്വദേശിയായ സുജാത അറസ്റ്റിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |