SignIn
Kerala Kaumudi Online
Monday, 22 June 2026 10.34 PM IST

29കാരി ഷംല ലക്ഷ്യമിടുന്നത് യുവാക്കളെ,​ വാഴക്കുളത്തെ യുവാവ് ഉൾപ്പെടെ നിരവധി ഇരകൾ

shamla

കൊച്ചി: യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത കേസിൽ ആലുവ സ്വദേശി ഷംല ഷമീർ (29)​ പൊലീസിന്റെ പിടിയിൽ. മാട്രിമോണിയൽ സൈറ്റുകൾ വഴിയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും പരിചയപ്പെടുന്ന യുവാക്കളിൽ നിന്നണ് ഷംല കോടികൾ തട്ടിയെടുത്തത്. ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ്സ് പാർണർ ആക്കാമെന്നും പറഞ്ഞാണ് പല പേരുകളിൽ യുവതി പലരിൽ നിന്ന് പണം തട്ടിയെടുത്തത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 57 ലക്ഷം രൂപ തട്ടിയെടുത്ത കേസിളാണ് ഇവർ അറസ്റ്റിലായത്.

ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും 2024 സെപ്തംബർ 3 നും 2024 നവംബർ 20നും ഇടയിലാണ് ഷംല യുവാവിൽ നിന്ന് പണം കൈക്കലാക്കിയത്. ബിസിനസ് പാർട്ണർ ആക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെ തുടർന്ന് യുവാവ് പൊലീസിൽ പരാതി ൻൽകുകയായിരുന്നു. കേസെടുത്ത പെരുമ്പാവൂർ പൊലീസ് ഓടക്കാടിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വയനാട്,​ കോഴിക്കോട്,​ മലപ്പുറം,​ കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലും യുവതി സമാനമായ തട്ടിപ്പ് നടത്തിയതായാണ് വിവരം.

വിവാഹിതയായ യുവതി തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY, MATRIMONIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY