ആലുവ: ആലുവയിൽ ബാർ ഹോട്ടലിൽ മദ്യപിക്കാനെത്തിയ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും ഇരുവിഭാഗവും കടന്നുകളഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കത്തിയും ഹെൽമറ്റും ആക്രമണത്തിന് ഉപയോഗിച്ചു. ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഹോട്ടലിന്റെ മറ്റൊരുഭാഗത്ത് നടക്കുന്നുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാൻ നിരവധി സ്ത്രീകളും മംഗലാപുരത്തെ വനിതാ എം.എൽ.എയും എത്തിയിരുന്നു.
അക്രമം നടത്തിയ ഒരു സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |