SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.50 PM IST

യുവതി പെരിയാറിൽ ചാടി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

ആലുവ: കുടുംബ വഴക്കിനെ തുടർന്ന് യുവതി പെരിയാറിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കരുമാല്ലൂർ ഗവ. ആശുപത്രിക്ക് സമീപം വലിയപറമ്പിൽ വീട്ടിൽ ആഷിക്ക് അൻവറിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആലുവ കോടതി റിമാൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണ, ഗാർഹിക - സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ആലുവ ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. ശനിയാഴ്ച്ച ഉച്ചയോടെയാണ് ആഷിക്കിന്റെ ഭാര്യ തൻസില (27) ആലുവ മണപ്പുറം നടപ്പാലത്തിൽ നിന്ന് പെരിയാറിൽ ചാടി ജീവനൊടുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY