SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.59 PM IST

വാക്കുതർക്കം: കടയുടമയായ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയിൽ

a

തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ നടന്ന തർക്കത്തിൽ കടയുടെ ഉടമസ്ഥയായ വലിയതുറ സ്വദേശിനിക്ക് പരിക്ക്. സംഭവത്തിൽ വലിയതുറ തൈക്കൂട്ടംവീട്ടിൽ ഷിജിഷ് സ്റ്റാൻലിയെ വലിയതുറ പൊലീസ് പിടികൂടി.

വലിയതുറ, പൂന്തുറ പൊലീസ് സ്റ്റേഷനുകളിൽ ഏഴോളം ആക്രമണ കേസുകളിൽ പ്രതിയാണ്. ആക്രമണത്തിന് ഇരയായ സ്ത്രീ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY