
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസാം സ്വദേശികളായ ഹബീബുൽ റഹ്മാൻ (27), റഫീഖുൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഹബീബുൽ റഹ്മാനിൽനിന്ന് അരക്കിലോ കഞ്ചാവും റഫീഖുലിൽനിന്ന് എട്ട് കുപ്പി ഹെറോയിനും പിടിച്ചെടുത്തു. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടത്തിയ ബസ് പരിശോധനയ്ക്കിടയിലാണ് കഞ്ചാവുമായി പ്രതി പിടിയിലാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |