തിരുവല്ല : രാസ ലഹരി കൈമാറാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. തിരുവല്ല മാഞ്ഞാടി കണ്ണോത്ത് ഹൗസിൽ ടിബിൻ വർഗീസ് (33), തിരുവല്ല ചുമത്ര കൂടത്തിങ്കൽ ഹൗസിൽ സിജോ.വി.റെജി (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1.22ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ കണ്ടെത്തി. മുത്തൂർ കാവുംഭാഗം റോഡിൽ മന്നംകരചിറയിലുള്ള അബുദാബി ടർഫിന് മുന്നിലാണ് ലഹരിവസ്തുക്കൾ കൈമാറാൻ എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് എത്തിയ ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം പിൻതുടർന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലുകൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
