വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ പരാക്രമം. ഇരിപ്പിടങ്ങൾ മറിച്ചിട്ടും യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയും ഭീതിസൃഷ്ടിച്ച യുവാവിനെ ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ ഷമീറിന്റെ ഇടപെടലിലൂടെ കീഴടക്കി. കഴിഞ്ഞദിവസം രാവിലെ 11.10 മുതൽ 11.45 വരെയാണ് സംഭവം നടന്നത്. ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം ) തിരുവനന്തപുരം മുതൽ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ വരെ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി സുരക്ഷയൊരുക്കാനാണ് ഷമീറും സംഘവും വടക്കാഞ്ചേരിയിലെത്തിയത്. ഈ സമയത്താണ് ഷൊർണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വേണാട് എക്‌സ്പ്രസിൽ യുവാവ് അക്രമം നടത്തിയത്. സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഇയാളെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെ അക്രമാസക്തനായി. റെയിൽവേ പാളത്തിലെ കരിങ്കല്ലുകൾ ഉപയോഗിച്ച് ഓഫീസർമാരെ എറിഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ യുവാവിന ബലംപ്രയോഗിച്ച് കീഴടക്കി. തുടർന്ന് ഭക്ഷണവും വെള്ളവും നൽകിയതോടെ യുവാവ് ശാന്തനായി.യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയതെന്ന് എസ്.ഐ ഷമീർ കേരളകൗമുദിയോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |