SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.06 AM IST

തലസ്ഥാനത്ത് ലഹരിവേട്ട, രണ്ടിടങ്ങളിൽ നിന്നായി നാലുപേർ പിടിയിൽ

fir

നേമം: തലസ്ഥാനത്ത് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ റെയ്‌ഡിൽ,200 ഗ്രാം എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ.രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുമല ഭാഗത്ത് നിന്ന് മലയിൻകീഴ് സ്വദേശി സൗരവ് സന്തോഷിനെയും,വഴയില സ്വദേശി സനൂജിനെയും പിടികൂടിയത്.ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

തുടർന്ന് ഇന്നലെ മൊട്ടമൂട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നരുവാമൂട് സ്വദേശികളായ അനു,രഞ്ജിത്ത് എന്നിവരെ പിടികൂടിയത്.ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ എത്തിച്ച് വില്പന നടത്തി വരുകയായിരുന്നു പ്രതികൾ.പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതിയാണ്.അനു പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെയും എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.പ്രിവന്റിവ് ഓഫീസർമാരായ മോൻസി,രഞ്ജിത്ത്,കൃഷ്ണകുമാർ,വിശാഖ്,സുരേഷ്ബാബു സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോദ്,ആരോമൽ,ശരത്,ഗോകുൽ,ബിനോജ്,അക്ഷയ്,അഭിജിത്,ഹരിപ്രസാദ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ ആര്യ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY