
കൊച്ചി: ഓട്ടോയിൽ രാസലഹരിയുമായി വരുമ്പോൾ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കടവന്ത്ര ഗാന്ധിനഗർ ജി.സി.ഡി.എ കോളനിലെ താമസക്കാരൻ അഖിലാണ് (32) പിടിയിലായത്. ഇയാളിൽ നിന്ന് 4.833 ഗ്രാം എം.ഡി.എം.എ, 2.9 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
ചുന്നി എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന അഖിൽ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽപ്പെട്ട കുറ്റവാളിയാണ്. മയക്കുമരുന്ന് വിതരണത്തിന് മുമ്പും പിടിയിലായിട്ടുണ്ട്. ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഗാന്ധിനഗർ എ.വി ജോർജ് റോഡിൽ നിന്ന് എസ്.എച്ച്. ഒ ബിജു, എസ്.ഐമാരായ അതുൽ, പ്രവീൺ, എ.എസ്.ഐ സജിത്ത് സോമൻ, സീനിയർ സി.പി.ഒ ജീവൻ, സി.പി.ഒ ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |