
തൃശൂർ: വഞ്ചിക്കുളം റെയിൽവേ ഗുഡ്‌സ് ഷെഡ് കെട്ടിടത്തിന് സമീപത്ത് നിന്ന് 12.9 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ തൃശൂർ എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഒഡീഷ കലഹന്തി സ്വദേശി ശാന്ത ഹരിജൻ (24), റായഗഡ സ്വദേശി നിരാകർ നാഗ് (25) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 12:50ഓടെ വഞ്ചിക്കുളം ഗുഡ്‌സ് ഷെഡ് കെട്ടിടത്തിന്റെ വടക്ക് പടിഞ്ഞാറെ മൂലയിലുള്ള ഇലക്ട്രിക് പോസ്റ്റിന് സമീപം വച്ചാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പ്രവീൺ കുമാർ, എൻ.ആർ. രാജു, ഗിരീഷ്, പ്രിവന്റീവ് ഓഫീസർ സിജോമോൻ പി.ബി, സി.ഇ.ഒമാരായ നിധിൻ മാധവൻ, റെനിൽ രാജൻ, ധനുസ് കൃഷ്ണ, എൻ.ആർ. ഷാജിത്, അനൂപ് ദാസ്, എക്‌സൈസ് ഡ്രൈവർ ഷൈജു എന്നിവരുണ്ടായിരുന്നു.
--------------------------
കാപ്
പ്രതികളുമായി എക്സൈസ് സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |