
തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 14കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊല്ലം സ്വദേശി ബൈജുവിനെയാണ് (40) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റുചെയ്‌തത്.
വട്ടിയൂർക്കാവിൽ വൃദ്ധയായ അമ്മൂമ്മയും കൊച്ചുമകളും മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. ക്യാൻസർ ചികിത്സയ്‌ക്ക് പണം ചോദിച്ച് വീട്ടിലെത്തിയ പ്രതി മൊബൈൽ ചാർജറും പിന്നീട് കുടിവെള്ളവും ആവശ്യപ്പെട്ടു. വെള്ളം കുടിക്കാൻ അകത്തുകയറിയ പ്രതി 14കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരെത്തി പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |