
നെടുമ്പാശേരി: വ്യാജ പീഡനക്കേസിൽ കുടുക്കിയെന്നാരോപിച്ച് ദമ്പതികൾ ആംബുലൻസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ പരാതിക്കാരിയായ യുവതി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ചൊവ്വാഴ്ച രാത്രി പത്തോടെ കുറുമശേരിയിലെ ഭർതൃവീട്ടിലായിരുന്നു സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ഫയർഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് അങ്കമാലി ഫയർഫോഴ്സെത്തി യുവതിയെ പുറത്തെടുത്ത് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു.
ചൊവ്വാഴ്ച രാവിലെ സ്വന്തം ആംബുലൻസ് ഹൈക്കോടതിക്ക് മുന്നിൽ നിറുത്തിയിട്ട ശേഷമാണ് ആലുവ പൈപ്പ് ലൈൻ റോഡ് സ്വദേശികളായ പാടത്തുപറമ്പ് വീട്ടിൽ ബിനു (35), ഭാര്യ ബിൻസി (33) എന്നിവർ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബിനുവിന്റെ നില ഗുരുതരമാണ്. ബിനു ആലുവയിൽ നടത്തിയിരുന്ന ആംബുലൻസ് സർവീസ് സംബന്ധമായ ഓഫീസിലെ മുൻ ജീവനക്കാരിയാണ് പരാതിക്കാരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |