SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

പൂട്ടിയിട്ട വീട്ടിൽ നിന്ന് 28 പവൻ കവർന്നു

aa

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവൻ കവർന്നു. 'ഗീതാഞ്ജലി'യിൽ തങ്കത്തിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭർത്താവ് മരിച്ചതിനെ തുടർന്ന് തങ്കവും മകളും മാത്രമാണ് വീട്ടിൽ താമസം. വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇരുവരും തൊട്ടടുത്തുള്ള വീട്ടിലായിരുന്നു.

ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. മൂന്ന് മുറികളിലെയും അലമാരകളുടെ പൂട്ടുകൾ തകർത്തിട്ടുണ്ട്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി ബന്ധം താത്ക്കാലികമായി വിച്ഛേദിച്ചിരുന്നു. സി.സി.ടി.വി ക്യാമറകളും പ്രവർത്തിച്ചിരുന്നില്ല. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY