SignIn
Kerala Kaumudi Online
Friday, 14 August 2026 10.45 PM IST

എം.ഡി.എം.എ വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികളിലൊരാൾ അറസ്റ്റിൽ

photo

ചേർത്തല: സംസ്ഥാനത്തെ എം.ഡി.എം.എ വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികളിലൊരാൾ ചേർത്തലയിൽ പിടിയിൽ. ചേർത്തല 11ാം മൈൽ കവലക്കുകിഴക്ക് ഭജനമഠം ഐക്കരശേരി എൻ. ദിനീഷ് (31)ആണ് എക്‌സൈസിന്റെ പിടിയിലായത്. 21.62 ഗ്രാം എം.ഡി.എം.എയും 5.16 ഗ്രാം കഞ്ചാവും 3,64,500 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
ആലപ്പുഴ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീടിന്റെ പ്രവേശനമുറിയിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. കണ്ടെടുത്ത പണം എം.ഡി.എം.എ വിൽപ്പനയിലൂടെ ലഭിച്ചതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അസുഖ ബാധിതനായ സഹോദരനൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. എക്‌സൈസ് ഇൻസ്‌പെകടർ സി.പി. ദിലീപിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഇൻസ്പക്ടർമാരായ എം.സി. ബിനു, മുഹമ്മദ് സുധീർ,പ്രിവന്റീവ് ഇൻസ്പക്ടർ ഓംകാർനാഥ്, സി.ഇ.ഒ മാരായ ഷെഫീഖ്, അരുൺ അശോക്, ജോസഫ് തോമസ്, ഗോപീകൃഷ്ണൻ, ഡ്രൈവർ രാജേഷ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY