
കൊടുങ്ങല്ലൂർ: ഊമൻകുളം പള്ളി പൊതുയോഗത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മഹല്ല് സെക്രട്ടറി ഉൾപ്പെടെ 17 പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ മാർച്ച് 29ന് വൈകിട്ട് ആറോടെയാണ് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പള്ളി പൊതുയോഗം നടന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമുണ്ടായത്. തുടർന്ന് മതിലകം പൊലീസ് ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും പ്രതികളെ കോടതി റിമാൻഡ് ചെയ്യുകയുണ്ടായി. എന്നാൽ, റിമാൻഡിൽ കഴിയേണ്ടിവന്നവരുൾപ്പെടെ ആറു പേർ, പൊലീസ് നടപടി ഏകപക്ഷീയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കൊടുങ്ങല്ലൂർ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഈ ഹർജി പരിഗണിച്ചാണ് 17 പേരെ എതിർകക്ഷികളാക്കി കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. ആല പനങ്ങാട് സാഹിബിന്റെ പള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറിയാണ് 17ാം പ്രതി. കലാപം, അപകടകരമായ ആയുധം ഉപയോഗിച്ച് മർദ്ദനം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, പൊതുജനത്തെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |