SignIn
Kerala Kaumudi Online
Sunday, 16 August 2026 5.19 AM IST

കാപ്പ ലംഘനം: യുവാവ് അറസ്റ്റിൽ

noberet

കൊച്ചി: കാപ്പചുമത്തി നാടുകടത്തിയതിന്റെ നാലാംദിവസം വിലക്കുലംഘിച്ച് നാട്ടിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മട്ടാഞ്ചേരി ചക്കാമാടം പനക്കൽവീട്ടിൽ പി.ആർ. നോബർട്ടിനെയാണ് (36) മട്ടാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്.

നിരവധി കേസുകളിൽ പ്രതിയായതിനെത്തുടർന്ന് 11നാണ് ജില്ലയിൽനിന്ന് ആറ് മാസത്തേക്ക് നാടുകടത്തിയത്. ഉത്തരവ് നടപ്പാക്കിയശേഷം 14ന് വൈകിട്ട് ജൂ ടൗൺ റോഡിലെ അക്ഷയ സെന്ററിന് സമീപം എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, CASE, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY