SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

തെങ്ങിനെ ചൊല്ലി തർക്കം: ബന്ധുവിനെ കൊല്ലാൻ ശ്രമിച്ച വയോധികൻ റിമാൻഡിൽ

aa

വടക്കാഞ്ചേരി: ബന്ധുവായ അയൽവാസിയുടെ വീടിന് മുകളിലേക്ക് വളർന്ന തെങ്ങ് മുറിച്ചുമാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കവും സംഘർഷവും കൊലപാതകശ്രമത്തിൽ കലാശിച്ചു. കരുതക്കാട് പൂവത്തിങ്കൽ സുൽഫിക്കറിനെ (64) വെട്ടിപ്പരിക്കേൽപ്പിച്ച പൂവത്തിങ്കൽ വീരാനെ (65) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം. വീരാന്റെ പറമ്പിലെ തെങ്ങ് സുൽഫിക്കറിന്റെ സഹോദരന്റെ വീടിന് മുകളിലേക്കാണ് ചെരിഞ്ഞുനിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പരാതി നൽകിയിരുന്നുവത്രെ. ഇതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പരാതി. സുൽഫിക്കർ ചികിത്സയിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REMAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY