SignIn
Kerala Kaumudi Online
Sunday, 16 August 2026 5.28 AM IST

മദ്യവിൽപ്പനയ്ക്കിടെ പിടിയിൽ

madhya-vilpana

കൊടുങ്ങല്ലൂർ: ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ മദ്യവിൽപ്പന നടത്തുകയായിരുന്നയാളെ എക്സെെസ് പിടികൂടി. അഴീക്കോട് ലൈറ്റ് ഹൗസ് തേവാലിൽ സ്മിജു (42) ആണ് പിടിയിലായത്. തീരദേശ മേഖലയിൽ വ്യാപകമായി മദ്യക്കച്ചവടം നടത്തുന്നതായുള്ള പരാതിയിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇൻസ്‌പെക്ടർ ജി.കിഷോർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ എ.എസ്.സുധ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനായക്, കെ.എം.സിജാദ് തുടങ്ങിയവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY