SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

കാണിക്കവഞ്ചി കവർന്നു

box
കാണിക്കവഞ്ചി

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 4073 -ാം നമ്പർ കരുമാടി കളത്തിൽ പാലം ശാഖയിലെ 1006-ാം നമ്പർ യൂത്ത് മൂവ്മെന്റിന് കീഴിലുള്ള ഗുരുമന്ദിരത്തിന്റെ ബാലാലയത്തിലെ കാണിക്കവഞ്ചി കവർന്നു. രാവിലെ പൂജാരി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ തന്നെ ഭാരവാഹികൾ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എട്ടു മാസം മുമ്പ് എണ്ണി തിട്ടപ്പെടുത്തിയതാണ്. പിന്നിട് കാണിക്കവഞ്ചി തുറന്നിട്ടില്ല. പരാതി കൊടുത്തിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്ന് ഭാരവാഹികൾക്ക് പരാതിയുണ്ട്. ഇത് നാലാമത്തെ തവണയാണ് ഗുരുമന്ദിരത്തിൽ മോഷണം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, LATESTNEWS, AMBALAPUZHA, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY