SignIn
Kerala Kaumudi Online
Monday, 17 August 2026 6.59 AM IST

എംഡിഎംഎ എത്തിച്ചുനൽകിയ പ്രധാനി പിടിയിൽ

dipin

കല്ലമ്പലം: കല്ലമ്പലം കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്പയ്ക്കായി എത്തിച്ചുനൽകിയ കേസിൽ പ്രധാനി പിടിയിൽ. വർക്കല മുത്താന സ്വദേശിയും കീഴെത്തട്ടിൽ വീട്ടിൽ താമസക്കാരനുമായ ഡിപിൻ (28) ആണ് റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ് 23ന് കല്ലമ്പലം ചിറ്റായിക്കോട് സ്വദേശിയായ സനലിനെ വീടിനോട് ചേർന്നുള്ള വർക്ക്‌ഷോപ്പ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്പന നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സനലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് ഡിപിനാണെന്ന് റൂറൽ ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചത്. സനൽ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ ഡിപിൻ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഡാൻസാഫ് സംഘം തന്ത്രപൂർവം മുത്താന ഭാഗത്തേക്കെത്തിച്ച് പിടികൂടുകയുമായിരുന്നു. തുടർന്ന് പ്രതിയെ കല്ലമ്പലം പൊലീസിന് കൈമാറി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST, MDMA ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY