SignIn
Kerala Kaumudi Online
Monday, 17 August 2026 3.53 AM IST

അഭിഭാഷകന്റെ വീട്ടിൽ കയറി അക്രമം: പ്രതികൾ റിമാൻഡിൽ

accused
​വാ​വ​ക്കു​ട്ടി, വേ​ലു​ക്കു​ട്ടി​

വൈ​പ്പി​ൻ​:​ ​കു​ടും​ബ​വ​ഴ​ക്കി​ൽ​ ​ഭാ​ര്യ​യു​ടെ​ ​വ​ക്കാ​ല​ത്ത് ​എ​ടു​ത്ത​ ​അ​ഭി​ഭാ​ഷ​ക​ ​ദ​മ്പ​തി​ക​ളു​ടെ​ ​മു​രി​ക്കും​പാ​ട​ത്തെ​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​തി​ന് ​അ​റ​സ്റ്റി​ലാ​യ​ ​മു​രു​ക്കും​പാ​ടം​ ​കോ​മ​ത്ത് ​വീ​ട്ടി​ൽ​ ​ഡൈ​ന​സ്റ്റ് ​(48,​ ​വാ​വ​ക്കു​ട്ടി​),​ ​ബ​ന്ധു​ ​ഡൈ​സ്റ്റ​ർ​ ​(45,​ ​വേ​ലു​ക്കു​ട്ടി​)​ ​എ​ന്നി​വ​രെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു. അ​ഭി​ഭാ​ഷ​ക​ന്റെ​ ​പി​താ​വി​ന്റെ​ ​ക​ഴു​ത്തി​ലും​ ​വ​യ​റി​ലും​ ​പ്ര​തി​ക​ൾ​ ​മാ​ര​ക​മാ​യി​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.​ ​ഇ​രു​വ​രു​ടെ​യും​ ​ബ​ന്ധു​വാ​യ​ ​മു​രു​ക്കും​പാ​ടം​ ​തോ​ട്ടു​ങ്ക​ൽ​ ​പ​റ​മ്പി​ൽ​ ​മോ​ഹ​ൻ​ദാ​സി​ ​(80​)​നെ​യാ​ണ് ​ആ​ക്ര​മി​ച്ച​ത്.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​മോ​ഹ​ൻ​ദാ​സ് ​എ​റ​ണാ​കു​ള​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.


ഡൈ​ന​സ്റ്റ് ​ഭാ​ര്യ​യു​മാ​യി​ ​അ​ക​ന്നു​ ​ക​ഴി​യു​ക​യാ​ണ്.​ ​ഭാ​ര്യ​യെ​ ​ആ​ക്ര​മി​ച്ച​തി​ന് ​ഇ​യാ​ൾ​ക്കെ​തി​രെ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​യു​ണ്ട്.​ ​ പ​രാ​തി​ ​ന​ൽ​കാ​ൻ​ ​സ​ഹാ​യി​ച്ച​ ​അ​ഭി​ഭാ​ഷ​ക​നെ​ ​ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു​ ​ഇ​വ​രു​ടെ​ ​ഉ​ദ്ദേ​ശ്യം.​ ​ഇ​വ​ർ​ ​എ​ത്തു​മ്പോ​ൾ​ ​അ​ഭി​ഭാ​ഷ​ക​നും​ ​ഭാ​ര്യ​യും​ ​സ്ഥ​ല​ത്ത് ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ​മോ​ഹ​ൻ​ദാ​സി​നെ​ ​ആ​ക്ര​മി​ച്ചത്.​ ​


സം​ഭ​വ​ത്തി​നു​ ​ശേ​ഷം​ ​ഒ​ളി​വി​ൽ​ ​പോ​യ​ ​പ്ര​തി​ക​ളെ​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​എ​റ​ണാ​കു​ളം​ ​പ​ന​മ്പി​ള്ളി​ ​ന​ഗ​റി​ൽ​ ​വ​ച്ച് ​മു​ന​മ്പം​ ​സി.​ഐ​ ​ശ്രീ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ക​ത്തി​ ​പൊ​ലീ​സ് ​മു​രു​ക്കും​പാ​ട​ത്തെ​ ​മ​റ്റൊ​രു​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ടു​ത്തു.​ ​ക​ത്തി​ ​ഒ​ളി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​മു​രു​ക്കും​പാ​ടം​ ​സ്വ​ദേ​ശി​ ​സു​ഭാ​ഷി​നെ​ ​(48​)​ ​പി​ന്നീ​ട് ​അ​റ​സ്റ്റ് ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIMENEWS, VYPIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY