SignIn
Kerala Kaumudi Online
Monday, 17 August 2026 3.53 AM IST

നവജാതശിശുവിനെ കടത്താൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു

തൊടുപുഴ: നവജാതശിശുവിനെ വിൽപ്പനനടത്തിയ കേസിൽ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്തകേസിൽ മുഖ്യപ്രതി മുപ്പിലിരാജ ഉപയോഗിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്തു. കോലാനിയിലെ വർക്ക്ഷോപ്പിൽ നിന്നാണ് ഇന്നലെ വാഹനം കണ്ടെടുത്തത്. അറ്റകുറ്റപ്പണികൾക്ക് എന്നപേരിലാണ് കഴിഞ്ഞമാസം ആദ്യം വാഹനം വർക്ക്ഷോപ്പിൽ എത്തിച്ചത്. ഗർഭിണിയെ ഇവിടെ എത്തിക്കുവാനും കുട്ടിയെ കടത്താനും ഉപയോഗിച്ചിരുന്ന വാഹനമാണിത്. ഇയാൾക്കൊപ്പമുള്ള കേസിലെ മറ്റൊരുപ്രതി അപർണയുടെ പേരിലുള്ളതാണ് കാസർഗോഡ് രജിസ്ട്രേഷനിലുള്ള ഈ വാഹനം. കഴിഞ്ഞദിവസം കുട്ടിയെ കൈമാറിയതുമായിബന്ധപ്പെട്ട അന്വേഷണത്തിനായി കവിഞ്ഞദിവസം തൊടുപുഴ പൊലീസ് കൊല്ലത്ത് എത്തിയെങ്കിലും കുട്ടിയെ കൈമാറിയ കൃഷ്ണശ്രീ അടക്കമുള്ളവരെക്കുറിച്ച് വിവരം ലഭിച്ചില്ല. പ്രതിയേയും കസ്റ്റഡിയിൽ എടുത്തവാഹനവും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ സിജോവർഗീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY