കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. പ്രതികളുടെ കൂട്ടാളിക്കായി അന്വേഷണം തുടരുകയാണ്.
ഇന്നലെ രാത്രി മാനാഞ്ചിറ സ്ക്വയറിൽ സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിന് സമീപത്തേക്ക് ടൗൺ പൊലീസിന്റെ ജീപ്പ് എത്തിയതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു.ബാക്കിയുള്ളവരെ ചോദ്യം ചെയ്യുന്നതിനിടെ അവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ്, മലപ്പുറം എം എസ് പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിന്റെ വലതു കൈയിൽ സിറിഞ്ചുകൊണ്ട് കുത്തിയത്. തുടർന്ന് ഇവരും ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
പ്രതികൾക്കായി പെലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെ ഇന്ന് പുലർച്ചെയോടെയാണ് മൂന്നുപേരെ അറസ്റ്റുചെയ്തത്. ആറംഗ സംഘത്തിലെ രണ്ടുപേർ ആദ്യം ഓടിപ്പോയതിനാൽ, സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന നാലുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതിനാൽ ഇനി ഒരാളെകൂടിയേ പിടികൂടാനുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.
പ്രതികൾക്ക് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. മയക്കുമരുന്ന് ഉപയോഗിക്കാനാവും പ്രതികൾ സിറിഞ്ചും സൂചിയും കൈയിൽ കരുതിയിരുന്നതെന്നാണ് കരുതുന്നത്. പ്രതികളെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂ.
Three individuals, Rajath, Benny Lloyd, and Nandakumar, have been arrested in Kozhikode for stabbing a police officer with a syringe and needle during night patrol at Mananchira Square. The officer sustained minor injuries. Police are searching for one accomplice and suspect drug-related connections among the accused.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |