
ചിത്രീകരണം അടുത്ത മാസം പാലക്കാട്
യുവനടന്മാരിൽ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനായി കിരൺ ജോസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം പാലക്കാട് ആരംഭിക്കും .ഇതാദ്യമായാണ് ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് അഭിനയിക്കുന്നത് ചിത്രത്തിൽ നിർണായക വേഷത്തിൽ ആണ് ഇന്ദ്രജിത്ത് എത്തുന്നത്.
പ്രേമലു, ചിത്രീകരണം പൂർത്തിയായ ബത്ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിലൊരാളായ കിരൺ ജോസിയുടെ ആദ്യ സംവിധാന സംരംഭം ആണ്. നടൻ അനുരാജ് ഒ.ബി ആണ് തിരക്കഥ. മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും തിരക്കഥ പങ്കാളിയാണ് അനുരാജ് ഒ.ബി. ഗോവിന്ദ് വസന്ത ആണ് സംഗീതം .
ഏറെ ശ്രദ്ധ നേടിയ അനുരാഗ് എൻജിനിയറിംഗ് വർക്ക്സ് , ബിനീഷേട്ടൻ റൂം മേറ്റ് എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായാണ് കിരൺ ജോസി രംഗത്തേക്ക് എത്തുന്നത്. സൂപ്പർ ശരണ്യയിൽ അജിത് മേനോൻ എന്ന ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച വിനീത് വാസുദേവും പ്രേമലുവിൽ തിളങ്ങിയ അഖില ഭാർഗവനും ആയിരുന്നു അനുരാഗ് എൻജിനിയറിംഗ് വർക്ക്സിൽ നായകനും നായികയും.
പൂവൻ, ഐ ആം കാതലൻ, എന്നീ ചിത്രങ്ങളിൽ കിരൺ ജോസി അഭിനയിച്ചിട്ടുമുണ്ട്. ചിത്രത്തിലേക്ക് കാസ്റ്റിംഗ് കാൾ ക്ഷണിച്ചു. ആലപ്പുഴ ജിംഖാന ,പടക്കളം, എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് എക്കോ എന്ന ബ്ളോക്ക് ബസ്റ്റർ ചിത്രത്തിലൂടെ വൻ ജനപ്രീതി നേടുകയും ചെയ്തു. അതേസമയം ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി - മമിത ബൈബു ചിത്രം ബേതലഹേം കുടുംബയൂണിറ്റ് ഒാണം റിലീസായി എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |