SignIn
Kerala Kaumudi Online
Thursday, 25 June 2026 8.40 AM IST

നോബിൾ മാത്യുവിനെ പുറത്താക്കി ബി.ജെ.പി

bjp

കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥി ആക്കിയതിനെതിരെ പ്രതിഷേധിച്ച അഡ്വ. നോബിൾ മാത്യുവിനെ ബി.ജെ.പി പുറത്താക്കി.

ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷനും ബി.ജെപി കോട്ടയം മുൻ പ്രസിഡന്റുമാണ്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നോബിളിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിറുത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്ന് നോബിൾ മാത്യു ആരോപിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യന് 20,000 വോട്ട് പോലും ലഭിക്കില്ലെന്നും നോബിൾ ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA