SignIn
Kerala Kaumudi Online
Saturday, 27 June 2026 9.57 AM IST

'പാട്ടി'ലാക്കാൻ ഈ കുട്ടി സ്ഥാനാർത്ഥി

mm

കോട്ടയം: രണ്ട് രാഷ്ട്രീയ താപ്പാനകൾക്കിടയിലെ 'ബേബി'. പാട്ടുപാടി വോട്ടു നേടാൻ സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ ആതിര ഡി. നായർ ട്വന്റി ട്വന്റിയിലൂടെ എത്തുന്നത് ഏറ്റുമാനൂരിൽ. എതിരാളികളായി മന്ത്രി വി.എൻ. വാസവനും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും.

ആദ്യം നിശ്ചയിച്ച വീണാ നായരുടെ പേര്‌ വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ അപ്രതീക്ഷിതമായാണ് ആതിരയ്ക്ക് നറുക്കുവീണത്. അടിമുടി കലാകാരിയാണ് 25കാരി ആതിര. 20 വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. 19 വർഷമായി ഭരതനാട്യവും. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ,​റീൽസ് താരം,​ഒപ്പം സംരംഭകയും. ബി.എസ്.സി സൈബർ ഫോറൻസിംഗും എം.എസ്.എസി കമ്പ്യൂട്ടർ സയൻസും പൂ‌ർത്തിയാക്കി മാന്നാനം കെ.ഇ. സ്കൂളിൽ അദ്ധ്യാപികയായിരിക്കെയാണ് സ്റ്റാർട്ട് അപ്പിലേയ്ക്ക് തിരിഞ്ഞിത്. വീട്ടിൽ ബൊട്ടീക്കും സ്മൈൽ ഗിഫ്റ്റ് എന്ന പേരിൽ മറ്റൊരു സംരംഭവും. വീട്ടിലെ കുട്ടിയെപ്പോലെയാണ് എല്ലാവരും തന്നെ സ്വീകരിക്കുന്നതെന്ന് ആതിര പറയുന്നു. പാട്ടുപാടി വോട്ടർമാരുടെ മനസിളക്കി ബീഹാറിൽ മൈഥലി താക്കൂർ വിജയിച്ചപോലെ തന്നെയും ഏറ്റുമാനൂരുകാർ ചേർത്തു പിടിക്കുമെന്നാണ് ആതിരയുടെ വിശ്വാസം. ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് സ്വദേശിനിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA