SignIn
Kerala Kaumudi Online
Saturday, 25 April 2026 5.32 PM IST

വട്ടിയൂർക്കാവിൽ കെ മുരളീധരന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 5,001 രൂപ സമ്മാനം

Increase Font Size Decrease Font Size Print Page
k-muraleedharan

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5,001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്‌ണപിള്ള ഫൗണ്ടേഷൻ. ഫൗണ്ടേഷൻ ചെയർമാൻ കാച്ചാണി സനിൽ ആണ് പ്രഖ്യാപനം നടത്തിയത്. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി വി കെ പ്രശാന്തും എൻഡിഎ സ്ഥാനാർത്ഥിയായി ആർ ശ്രീലേഖയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

വട്ടിയൂർക്കാവ് ഇടതിനൊപ്പം തന്നെ നിൽക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷമുള്ള എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ പ്രതികരണം. വട്ടിയൂർക്കാവിൽ പാർട്ടി വോട്ടുകൾ മാത്രമല്ല, വ്യക്തിപരമായ വോട്ടുകളും പ്രധാനമാണ്. എൽഡിഎഫിന്റെ വോട്ട് കൂടാതെ സിറ്റിംഗ് എംഎൽഎ എന്ന രീതിയിൽ തനിക്ക് വ്യക്തിപരമായി വോട്ടുകൾ ലഭിക്കുമെന്നും ബിജെപി ഇവിടെ നിശബ്‌ദമായിരുന്നുവെന്നും വി കെ പ്രശാന്ത് പറഞ്ഞിരുന്നു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാകും എന്ന നിലയിലായിരുന്നു കെ മുരളീധരന്റെ പ്രചാരണം. എന്നാൽ, അതിൽ പ്രസക്‌തിയില്ലെന്നും മന്ത്രിയായിരുന്നിട്ട് മത്സരിച്ച് തോറ്റയാളാണ് മുരളീധരനെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ ബിജെപിക്ക് കിട്ടിയിരുന്ന വോട്ടുകൾ മണ്ഡലത്തിലെ വികസനങ്ങളുടെ അടിസ്ഥാനത്തിൽ തനിക്ക് കിട്ടാൻ സാദ്ധ്യതയുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

TAGS: K MURALEEDHARAN, PREDICTION, KERALA ASSEMBLY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.