SignIn
Kerala Kaumudi Online
Saturday, 25 April 2026 6.17 PM IST

തുടർച്ചയോ,തിരിച്ചു വരവോ..?

Increase Font Size Decrease Font Size Print Page
pinarayi-vijayan-vd-sathe

. ഇത്തവണ എൽ.ഡി.എഫിന്റെ ഭരണത്തുടർച്ചയാകുമോ? അതോ യു.ഡി.എഫ് ഭരണം തിരിച്ചു പിടിക്കുമോ? എൻ.ഡി.എ എത്ര സീറ്റുകളിലേക്കെത്തും? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇനി ബൂത്തിൽ. പ്രതീക്ഷകൾ പങ്കു വച്ച് അവസാന ലാപ്പിൽ പിണറായി വിജയനും വി.ഡി.സതീശനും രാജീവ് ചന്ദ്രശേഖറും


നടപ്പിലാക്കുന്നത് പറയുക,

പറയുന്നത് നടപ്പിലാക്കുക

പിണറായി വിജയൻ

അഞ്ചു വർഷം കൊണ്ട് നടപ്പിലാക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞതിൽ 97 ശതമാനവും സർക്കാർ നടപ്പിലാക്കി. 600പദ്ധതികളിൽ 580ഉം നടപ്പിലാക്കി. ലൈഫ് പദ്ധതി വഴി 5 ലക്ഷം വീടുകളുണ്ടാക്കി. 4,56,689 പേർക്ക് പട്ടയം നൽകി. 738കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നൽകി.വയനാട്ടിൽ ദുരന്ത ബാധിതർക്ക് 178വീടുകൾ പൂർത്തിയാക്കി. അപ്പോഴും കോൺഗ്രസുകാർ പ്രഖ്യാപിച്ച വീടെവിടെയെന്ന ചോദ്യം ബാക്കി. വയനാട്ടിൽ ആദ്യം ശ്രുതിക്ക് വീട് വച്ച് നൽകൂ. എന്നിട്ടാവാം ഇന്ദിര ഗ്യാരൻ്റി . പി.എസ്.സി വഴി 3,13202 നിയമനം നൽകി. കഴിഞ്ഞ പത്തുവർഷത്തിനിടെ ഏതെങ്കിലും മന്ത്രിക്കോ മുഖ്യമന്ത്രിക്കോ എതിരെ ഒരഴിമതി ആരോപണം ഉന്നയിക്കാനായോ?.

ഭരണവിരുദ്ധ വികാരത്തിന്

വിധിയെഴുത്ത്

വി.ഡി.സതീശൻ

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണ് . യു.ഡി.എഫ്. 100ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. യു.ഡി.എഫിനനുകൂലമായ ശക്തമായ തരംഗമാണ്. തട്ടിപ്പ് പ്രോഗ്രസ് റിപ്പോർട്ടാണ് പിണറായി അവതരിപ്പിച്ചത്.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ എന്തു സംഭവിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ സങ്കടം. കോൺഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കാൻ അദ്ദേഹം വരേണ്ടതില്ല.

യു.ഡി.എഫ് വന്നാൽ

ലീഗ് ഭരിക്കും

രാജീവ് ചന്ദ്രശേഖർ

യു.ഡി.എഫിന് ഭരണം കിട്ടിയാൽ ഭരിക്കുക ലീഗായിരിക്കും. ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിമാരേയും ലീഗ് ആവശ്യപ്പെട്ടില്ലേ.. യഥാർത്ഥ വികസന പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടിയാണ് ഇരുമുന്നണികളും പ്രചാരണം നടത്തുന്നത്. കേരളം പത്തുവർഷം കൊണ്ട് മാറിയെന്ന് ഇടതുപക്ഷവും അതിനു മുമ്പ് തങ്ങൾ മാറ്റിയെന്ന് മുഖ്യമന്ത്രി.ഇവർ കേരളത്തെ എവിടെയാണ് കൊണ്ടെത്തിച്ചത്. . രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കേരളത്തിലും വരും.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY