SignIn
Kerala Kaumudi Online
Saturday, 06 June 2026 10.54 PM IST

'കേരളം ജയിച്ചു, ടീം യുഡിഎഫ് തൂക്കി'; ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശൻ

READ ENGLISH VERSION
vd-satheesan

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ ജനങ്ങളെ അഭിവാദ്യം ചെയ്‌ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ' എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. കേരളം ജയിച്ചു, ഇനി കേരളത്തെ യുഡിഎഫ് നയിക്കും എന്നും വി ഡി സതീശൻ കുറിച്ചു. ടീം യുഡിഎഫ് തൂക്കി എന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നിലവിൽ നൂറിലധികം സീറ്റുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 34 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാരുടെ കൂട്ടത്തോൽവിയാണ് കാണുന്നത്. കണ്ണൂരിൽ ഉൾപ്പെടെ പലയിടത്തും ഇടത് കോട്ടകൾ യുഡിഎഫ് സ്ഥാനാർത്ഥികൾ തകർത്തു. നേമത്തും കൊല്ലം ചാത്തന്നൂരിലും ബിജെപി അട്ടിമറി വിജയം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD SATHEESAN, UDF, KERALA ASSEMBLY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA