
ആലപ്പുഴ: കേരളകൗമുദിയുടെ 115-ാമത് വാർഷികാഘോഷവും പദ്‌മഭൂഷൺ ബഹുമതി ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള ആദരവും ഇന്ന് ആലപ്പുഴയിൽ നടക്കും. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വെള്ളാപ്പള്ളി നടേശനെ ഉപരാഷ്ട്രപതി ആദരിക്കും. രാവിലെ 10ന് ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയാകും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സ്വാഗതം പറയും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ സംസാരിക്കും. എം.എൽ.എമാരായ എ.ഡി.തോമസ്, ബി.ബി.ഗോപകുമാർ എന്നിവർ പങ്കെടുക്കും. കേരളകൗമുദി എക്സലൻസ് പുരസ്കാരങ്ങളും ഉപരാഷ്ട്രപതി വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |