
കൊച്ചി: കൊച്ചിയിലും കോഴിക്കോട്ടും പ്രവർത്തിക്കുന്ന യു.എസ് ആസ്ഥാനമായ മെഡിക്കൽ കോഡിംഗ് കമ്പനിയായ കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ. മുന്നറിയിപ്പില്ലാതെ 900 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസ് പ്രവർത്തനം കമ്പനി നിറുത്തിവച്ചു. സർക്കാർ ഇടപെടലിനെത്തുടർന്ന് പിരിച്ചുവിടൽ നടപടി കമ്പനി താത്കാലികമായി മരവിപ്പിച്ചു. പാലാരിവട്ടത്തെ ഓഫീസിൽ രാവിലെ ജോലിക്കെത്തിയപ്പോഴാണ് പിരിച്ചുവിട്ട വിവരം ജീവനക്കാർ അറിയുന്നത്. പിരിച്ചുവിടൽ നോട്ടീസ് നൽകി ഉടൻ തന്നെ പുറത്തുപോകാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുകയായിരുന്നു.ഔദ്യോഗിക മുദ്രകളില്ലാത്ത പേപ്പർ നൽകിയതോടെ ജീവനക്കാർ പ്രതിഷേധം ആരംഭിച്ചു. സംഭവം അറിഞ്ഞ് ഉമ തോമസ് എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ഓഫീസിലെത്തി ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തു.തുടർന്ന് തൊഴിൽമന്ത്രിയും ഇടപെട്ടു. ഈമാസം ആറിന് തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ചർച്ചനടക്കും. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച പൂർത്തിയാകുന്നതുവരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |