SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

ഉപരാഷ്ട്രപതി ഇന്ന് സംസ്ഥാനത്ത്

READ ENGLISH VERSION
cp

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് സംസ്ഥാനത്തെത്തും. ഇന്ന് രാവിലെ ആലപ്പുഴയിൽ കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷത്തിൽ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം പത്തനംതിട്ടയിൽ​ ആറൻമുള വള്ളംകളിയും വൈകിട്ട് തിരുവനന്തപുരത്ത്​ ഓണം വാരാഘോഷത്തിന്റെ സമാപനഘോഷയാത്രയും ഉദ്ഘാടനം ചെയ്യും.


31ന് ലക്ഷദ്വീപിലെ അഗത്തി സന്ദർശിക്കുന്ന ഉപരാഷ്ട്രപതി, കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയിൽ മുഖ്യാതിഥിയാകും. തുടർന്ന് കൊച്ചി കാക്കനാടുള്ള രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ രജതജൂബിലി ആഘോഷങ്ങളും കാക്കനാട് ആർ.എസ്.ഇ.ടി ഓഡിറ്റോറിയത്തിൽ കോൺഫ്ളുവൻസ് 3.0 ഇൻഡസ്ട്രി അക്കാഡമിയ ഉച്ചകോടിയും ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA