
മഞ്ചേരി:പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മന്ത്രവാദിക്ക് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി 17 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.രാമപുരം ബ്ലോക്കുംപടി ചക്കുംതൊടി വീട്ടിൽ സൈനുൽ ആബിദീനെയാണ് (41) ജഡ്ജ് എ.എം.അഷ്റഫ് ശിക്ഷിച്ചത്.2016 സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.കുട്ടിയുടെ വീട്ടിൽ മന്ത്രവാദ ചികിത്സയ്ക്കായി എത്തിയ പ്രതി,താൻ താമസിക്കുന്ന ലോഡ്ജ് മുറിയിലേക്ക് കുട്ടിയെ കൊണ്ടുപോയി പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.പ്രതി പിഴയടച്ചാൽ തുക അതിജീവിതന് നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |