SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

ഓഹരി കൈമാറുന്ന തുക തുറമുഖ വികസനത്തിന്, എം.എസ്.സിക്ക് നൽകുന്നത് ഒരു ടെർമിനൽ മാത്രം

READ ENGLISH VERSION
ss

തിരുവനന്തപുരം: എം.എസ്.സി കപ്പൽ കമ്പനിക്ക് 13,000കോടിയുടെ ഓഹരി കൈമാറിയാലും വിഴിഞ്ഞം തുറമുഖത്തെ എല്ലാ ടെർമിനലും അവർക്ക് നൽകില്ല.

വിഴിഞ്ഞത്ത് എം.എസ്.സിയുടെ കുത്തകയുണ്ടാവില്ല.

ഒരു ടെർമിനൽ മാത്രമേ നൽകൂവെന്നാണ് അദാനിഗ്രൂപ്പിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. നിലവിൽ രണ്ട് ടെർമിനലുണ്ട്. അടുത്തഘട്ടങ്ങൾ പൂർത്തിയാവുമ്പോൾ മൂന്നെണ്ണം സജ്ജമാവും. ഇതിലൊരു ടെർമിനലായിരിക്കും എം.എസ്.സിയുടെ മാത്രമായ ഓപ്പറേഷന് വിട്ടുകൊടുക്കുന്നത്. മറ്റു ടെർമിനലുകളിൽ ഏത് കമ്പനിയുടെ കപ്പലുകൾക്കും വരാം.

അഞ്ചു ടെർമിനലുള്ള

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും ഒരെണ്ണമാണ് എം.എസ്.സിക്ക് കൈമാറിയത്. നിയമപ്രകാരമാണ് ഓഹരി കൈമാറ്റമെന്നും ഇതിലൂടെ തുറമുഖത്തിന്റെ തുടർ വികസനം 2028ൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

ബാങ്ക് വായ്പയെടുക്കുന്നതിന് പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിന് പണം കണ്ടെത്തുകയാണ് അദാനി. തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ അദാനി 2454കോടിയാണ് മുടക്കേണ്ടിയിരുന്നത്. യഥാർത്ഥത്തിൽ മുടക്കിയത് 6000കോടിയാണെന്ന് അദാനിഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന ഘട്ടങ്ങളിൽ 16,000കോടിയാണ് അദാനി മുടക്കുന്നത്. മാസ്റ്റർപ്ലാനിൽ 9800 കോടിയായിരുന്നെങ്കിലും അധിക നിക്ഷേപം അദാനി പ്രഖ്യാപിക്കുകയായിരുന്നു. ഇതടക്കം 26,000കോടിയോളം നിക്ഷേപം അദാനി നടത്തും. ഇതിന്റെ 49 ശതമാനമാണ് എം.എസ്.സിയുമായുള്ള ഓഹരിയിടപാടിലൂടെ സമാഹരിക്കുന്നതെന്നാണ് വിശദീകരണം.

അദാനിയുടെ വരുമാനത്തിന്റെ 49ശതമാനം എം.എസ്.സിയുമായി പങ്കുവയ്ക്കണം.

കൂടുതൽ കപ്പലുകളെത്തിക്കേണ്ട ബാദ്ധ്യതയും എം.എസ്.സിക്കാണ്. അതിനാലാണ് ഓഹരി കൈമാറ്റം തന്ത്രപരമാവുന്നത്.കണക്കുകൾ ഓട്ടോമേറ്റഡ് ആയതിനാൽ സർക്കാരിന് കിട്ടാനുള്ള വിഹിതത്തിൽ കൃത്രിമം കാട്ടാനാവില്ല.

മുന്ദ്ര, എന്നൂർ, മുംബയ് തുറമുഖങ്ങളിൽ എം.എസ്.സിക്ക് ടെർമിനലുണ്ട്.

അതേസമയം, വിഴിഞ്ഞം തുറമുഖത്തു നിന്ന് അദാനിയെ നഷ്ടപരിഹാരം നൽകി സർക്കാർ ഒഴിവാക്കിയാൽ എം.എസ്.സിയുമായുള്ള അവരുടെ ഓഹരിവിൽപ്പന അപ്രസക്തമാവും.

വല്ലാർപാടം ടെർമിനലിൽ 85ശതമാനം ഓഹരിയും ഡി.പി വേൾഡിനാണെന്ന് അദാനിഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

വി​ഴി​ഞ്ഞം​ ​ഓ​ഹ​രി​ ​വി​ൽ​പ്പ​ന:
അ​തൃ​പ്തി​ ​അ​ദാ​നി​യെ
അ​റി​യി​ച്ച് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​അ​ദാ​നി​ ​തു​റ​മു​ഖ​ ​ക​മ്പ​നി​യു​ടെ​ ​(​എ.​വി.​പി.​പി.​എ​ല്‍​)​ 13000​കോ​ടി​യു​ടെ​ ​ഓ​ഹ​രി​ക​ൾ​ ​എം.​എ​സ്.​സി​ ​ക​പ്പ​ൽ​ക​മ്പ​നി​ക്ക് ​കൈ​മാ​റു​ന്ന​തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​തൃ​പ്തി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ദാ​നി​യെ​ ​അ​റി​യി​ച്ചു.​ ​സ​ര്‍​ക്കാ​രി​നെ​ ​അ​റി​യി​ക്കു​ക​യോ​ ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്തു​ക​യോ​ ​ചെ​യ്യാ​തെ​ 49​ ​%​ ​ഓ​ഹ​രി​ ​കൈ​മാ​റു​ന്ന​തി​ലെ​ ​വി​യോ​ജി​പ്പാ​ണ് ​അ​ദാ​നി​ ​പോ​ര്‍​ട്‌​സ് ​ആ​ന്‍​ഡ് ​സ്‌​പെ​ഷ്യ​ല്‍​ ​ഇ​ക്ക​ണോ​മി​ക് ​സോ​ണ്‍​ ​ലി​മി​റ്റ​ഡ് ​മാ​നേ​ജ്‌​മെ​ന്റി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​അ​റി​യി​ച്ച​ത്.
സം​സ്ഥാ​ന​ ​സ​ര്‍​ക്കാ​രു​മാ​യി​ ​ഉ​ണ്ടാ​ക്കി​യ​ ​ക​ണ്‍​സ​ഷ​ന്‍​ ​ക​രാ​റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തു​റ​മു​ഖം​ ​യാ​ഥാ​ര്‍​ത്ഥ്യ​മാ​യ​ത്.​ ​ക​ണ്‍​സ​ഷെ​ന​യ​റു​ടെ​ ​ഓ​ഹ​രി​ ​ഘ​ട​ന​യി​ല്‍​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​സ​ര്‍​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​അ​നി​വാ​ര്യ​മാ​ണ്.​ ​ക​രാ​റി​ലെ​ ​വ്യ​വ​സ്ഥ​ക​ളും​ ​മ​റ്റ് ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​നി​ര്‍​ദേ​ശ​ങ്ങ​ളും​ ​ക​ര്‍​ശ​ന​മാ​യി​ ​പ​രി​ശോ​ധി​ച്ച​ശേ​ഷം​ ​സ​ര്‍​ക്കാ​ര്‍​ ​തു​ട​ര്‍​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കും.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​താ​ല്‍​പ​ര്യം​ ​പൂ​ര്‍​ണ​മാ​യും​ ​സം​ര​ക്ഷി​ക്കും.​ ​തു​റ​മു​ഖ​ത്തെ​ ​ആ​ഗോ​ള​ത​ല​ത്തി​ല്‍​ ​മ​ത്സ​ര​ക്ഷ​മ​മാ​യ​ ​ട്രാ​ന്‍​സ്ഷി​പ്‌​മെ​ന്റ് ​ഹ​ബാ​ക്കി​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.


ഓ​ഹ​രി​ ​കൈ​മാ​റ്റ​ത്തി​ന് ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​തേ​ടി​യു​ള്ള​ ​അ​ദാ​നി​യു​ടെ​ ​അ​പേ​ക്ഷ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​അ​ധ്യ​ക്ഷ​നാ​യ​ ​എം​പ​വേ​ർ​ഡ് ​ക​മ്മി​റ്റി​ക്ക് ​കൈ​മാ​റി.​ ​തു​റ​മു​ഖ​ ​സെ​ക്ര​ട്ട​റി​ക്കാ​ണ് ​അ​ദാ​നി​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ഓ​ഹ​രി​വി​ൽ​പ്പ​ന​യി​ൽ​ ​ക​രാ​ർ​ ​ലം​ഘ​ന​മു​ണ്ടോ,​ ​രാ​ജ്യ​സു​ര​ക്ഷ​യെ​യും​ ​തു​റ​മു​ഖ​ത്തി​ന്റെ​ ​മ​ത്സ​ര​ക്ഷ​മ​ത​യെും​ ​ബാ​ധി​ക്കു​മോ​ ​എ​ന്നി​വ​യ​ട​ക്കം​ ​സ​മി​തി​ ​പ​ഠി​ക്കും.​ ​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​മു​ൻ​ ​ക​രാ​ർ​ ​പ്ര​കാ​രം​ ​ഓ​ഹ​രി​ ​കൈ​മാ​റ്റ​ത്തി​ന് ​ത​ട​സ​മി​ല്ലെ​ന്നും​ ​അ​ദാ​നി​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​വാ​ണി​ജ്യ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​ ​ഒ​രു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞാ​ൽ​ 74​ ​ശ​ത​മാ​നം​ ​വ​രെ​ ​ഓ​ഹ​രി​ ​കൈ​മാ​റാ​മെ​ന്നാ​ണ് ​ക​രാ​റി​ലു​ള്ള​ത്.​ ​വാ​ണി​ജ്യ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​ത് 2024​ ​ഡി​സം​ബ​ർ​ 24​ ​നാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റോ​ടെ​ ​വി​ൽ​പ്പ​ന​ക്ക് ​അ​വ​കാ​ശം​ ​ആ​യെ​ന്നാ​ണ് ​അ​ദാ​നി​യു​ടെ​ ​വാ​ദം.​ ​ഇ​ക്കാ​ര്യ​വും​ ​ചീ​ഫ്സെ​ക്ര​ട്ട​റി​യു​ടെ​ ​സ​മി​തി​ ​പ​ഠി​ക്കും.

ഓ​ഹ​രി​ ​കൈ​മാ​റാ​ൻ​ ​അ​ദാ​നി​ക്ക്
എ​ങ്ങ​നെ​ ​ധൈ​ര്യം​വ​ന്നു​:​ ​പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​റി​വോ​ടെ​ ​മാ​ത്രം​ ​ചെ​യ്യേ​ണ്ട​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ ​ഓ​ഹ​രി​ ​കൈ​മാ​റ്റം​ ​ന​ട​ത്താ​ൻ​ ​എ​ങ്ങ​നെ​യാ​ണ് ​അ​ദാ​നി​ക്ക് ​ധൈ​ര്യം​ ​വ​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ചോ​ദി​ച്ചു.
എം.​എ​സ്‍.​സി​ ​ഷി​പ്പിം​ഗ് ​ക​മ്പ​നി​ക്ക് ​അ​ദാ​നി​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​ന​ട​ത്തി​യ​ ​ഓ​ഹ​രി​ ​കൈ​മാ​റ്റം​ ​നി​യ​മ​വി​രു​ദ്ധ​വും​ ​ക​രാ​ർ​ ​ലം​ഘ​ന​വു​മാ​ണ്.​ 25​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​ഓ​ഹ​രി​ ​കൈ​മാ​റ്റം​ ​ന​ട​ത്താ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​മു​ൻ​കൂ​ർ​ ​അം​ഗീ​കാ​രം​ ​വേ​ണ​മെ​ന്നാ​ണ് ​വ്യ​വ​സ്ഥ.​ ​ഇ​ത്ത​ര​മൊ​രു​ ​നി​യ​മ​ ​വി​രു​ദ്ധ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​എ​ന്തു​നി​ല​പാ​ടാ​ണ് ​സ്വീ​ക​രി​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​കൈ​മാ​റ്റം​ ​സം​ബ​ന്ധി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചു​ ​എ​ന്നാ​ണ് ​അ​ദാ​നി​പോ​ർ​ട്ട് ​പ​റ​യു​ന്ന​ത്.​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​ഇ​ക്കാ​ര്യം​ ​ര​ഹ​സ്യ​മാ​ക്കി​ ​വ​ച്ച​ത് ​എ​ന്തി​നാ​ണ്.​ ​ഓ​ഹ​രി​ ​കൈ​മാ​റ്റ​ത്തി​ലൂ​ടെ​ ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന് ​ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള​ ​ഇ​ട​പാ​ടാ​ണി​ത്.​ ​ഇ​ത് ​വി​ഴി​ഞ്ഞ​ത്ത് ​ക​പ്പ​ൽ​ ​ക​മ്പ​നി​യു​ടെ​ ​കു​ത്ത​ക​ ​സൃ​ഷ്ടി​ക്കു​മെ​ന്നും​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

മ​ദ്യ​ ​ക​മ്പ​നി​ക​ളെ​ ​സ​ഹാ​യി​ക്കാൻ

ധ​ന​ബി​ല്ല് ​ധൃ​തി​പി​ടി​ച്ച് ​പാ​സാ​ക്കി​യ​തി​നു​ ​പി​ന്നി​ൽ​ ​മ​ദ്യ​ ​ക​മ്പ​നി​ക​ളെ​ ​സ​ഹാ​യി​ക്ക​ലാ​യി​രു​ന്നു.​ ​നി​ക്ഷി​പ്ത​ ​താ​ത്പ​ര്യ​വും​ ​ഒ​ളി​ച്ച് ​ക​ട​ത്ത​ലു​മാ​ണി​ത്.​ ​യു.​ഡി.​എ​ഫ് ​ആ​ണ് ​അ​വ​സാ​ന​വാ​ക്കെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​മു​ഖ്യ​മ​ന്ത്രി​യൊ​ഴി​കെ​ ​മ​റ്റാ​രും​ ​മ​ദ്യ​ത്തി​ന്റെ​ ​നി​കു​തി​യി​ള​വ് ​തീ​രു​മാ​നം​ ​അ​റി​ഞ്ഞി​ല്ല.​ ​കോ​ൾ​ഡ് ​സ്റ്റോ​റേ​ജി​ൽ​ ​വ​യ്ക്കാ​നു​ള്ള​താ​ണോ​ ​നി​യ​മ​നി​ർ​മ്മാ​ണ​മെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ചോ​ദി​ച്ചു.
വി​ഷ​യ​ങ്ങ​ളെ​ ​പെ​രു​പ്പി​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷ​ത്തോ​ടൊ​പ്പം​ ​വേ​റെ​ ​ചി​ല​രും​ ​ചേ​ർ​ന്നെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ ​വി.​എം.​സു​ധീ​ര​ൻ,​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ,​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​അ​ട​ക്ക​മു​ള്ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളെ​യും​ ​യു.​ഡി.​എ​ഫ് ​ഘ​ട​ക​ക​ക്ഷി​ ​നേ​താ​ക്ക​ളെ​യും​ ​സ​മു​ദാ​യ​ ​നേ​തൃ​ത്വ​ങ്ങ​ളെ​യു​മാ​ണോ​ ​സ​തീ​ശ​ൻ​ ​ഉ​ദ്ദേ​ശി​ച്ച​തെ​ന്നും​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ചോ​ദി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA