
കൊച്ചി: ജോയിന്റ് കൗൺസിൽ ചെയർമാനായി നരേഷ്‌കുമാർ കുന്നിയൂരിനെയും ജനറൽ സെക്രട്ടറിയായി എസ്. സജീവിനെയും സംസ്ഥാന സ്‌പെഷ്യൽ കൺവെൻഷൻ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വി.വി. ഹാപ്പി, ആർ. രമേശ്, പി. ശ്രീകുമാർ (വൈസ് ചെയർമാൻമാർ), ഡി. ബിനിൽ, എൻ. കൃഷ്ണകുമാർ, വി.കെ. മധു (സെക്രട്ടറിമാർ), എം.എസ്. സുഗൈദകുമാരി (ട്രഷറർ), ബിന്ദു രാജൻ, എസ്.പി. സുമോദ്, ജെ. ഹരിദാസ്, സി.എ. അനീഷ്, കെ. അജിന, വി. ബാലകൃഷ്ണൻ, ആർ. സിന്ധു, ആർ. ഹരീഷ്‌കുമാർ, ഹുസൈൻ പതുവന, കെ.സി. സുരേഷ്ബാബു, വി.ജെ. മെർലി, വിനോദ് വി.നമ്പൂതിരി, പി.എൻ. ജയപ്രകാശ്, കെ.ബി. അനു (സെക്രട്ടേറിയറ്റ് അംഗങ്ങൾ).
സ്‌പെഷ്യൽ കൺവെൻഷൻ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്തു. എറണാകുളം ടൗൺഹാളിൽ നടന്ന കൺവെൻഷനിൽ ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |