
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 11046 പേർകൂടി ഇന്നലെ ചികിത്സതേടി. 110 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 383 പേർ ഡങ്കിപ്പനി ലക്ഷണങ്ങോടെ ചികിത്സയിലാണ്. 9 പേർക്ക് എലിപ്പനിയും 6 പേർക്ക് മലേറിയും പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ 4 മരണങ്ങളിൽ രണ്ടെണ്ണം എലിപ്പനിമൂലമെന്നും ഒന്ന് ഡങ്കിപ്പനി ബാധിച്ചെന്നും പരിശോധനാഫലം വന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |