
ഡി.വൈ.എഫ്.ഐ സമ്മേളന റിപ്പോർട്ടിൽ രൂക്ഷ വിമർശനം
തൃശൂർ: ഭരണത്തുടർച്ച സംഘടനയുടെയും യുവാക്കളുടെയും പോരാട്ടവീര്യം ചോർത്തിയെന്നത് ഉൾപ്പെടെയുള്ള രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ട്. യുവാക്കൾ സംഘടനയിൽ നിന്ന് അകലുന്നു. ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനം ശിഥിലീകരിക്കപ്പെട്ടു, എന്നിങ്ങനെ വ്യക്തമാക്കുന്ന റിപ്പോർട്ടാണ് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് അവതരിപ്പിച്ചത്.
പൊതിച്ചോർ വിതരണം മാത്രമാണ് ഗൗരവത്തോടെ ഏറ്റെടുത്തത്.
യുവാക്കളെ സംഘടനയോട് അടുപ്പിക്കാനുള്ള ശ്രമമുണ്ടാകണം. സി.ജെ.പി സമരം യുവാക്കളെ ആകർഷിച്ചു. ഇത് ഡി.വൈ.എഫ്.ഐ മാതൃകയാക്കണം. തൃശൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ അനൈക്യം സംഘടനാ പ്രവർത്തനത്തെ ബാധിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രവർത്തന റിപ്പോർട്ട് പ്രവർത്തകരെയും നേതാക്കളെയും താക്കീത് ചെയ്യുന്നു. തൊടുപുഴയിൽ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ രാസലഹരിയുമായി പിടികൂടിയ സംഭവം വച്ചുപൊറുപ്പിക്കാനാകില്ല. ലഹരി ഉപയോഗിക്കുന്നവരെ തിരുത്തുകയോ മാറ്റിനിറുത്തുകയോ വേണമെന്നും റിപ്പോർട്ട് പറയുന്നു.
വീഴ്ച... വീഴ്ചകൾ നിറയെ !
അംഗത്വ വിതരണ പ്രവർത്തനങ്ങളിൽ വീഴ്ച
മുഖമാസിക യുവധാരയുടെ പ്രചരണത്തിലും വരി ചേർക്കുന്നതിലും പിഴവ്
കീഴ് ഘടകങ്ങൾ പ്രാദേശികമായുള്ള ക്യാമ്പയിൻ ഏറ്റെടുത്തില്ല.
എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായില്ല
മുതിർന്ന നേതാക്കളിൽ പലർക്കുമുണ്ടായ ധാർഷ്ട്യം ചില ഡി.വൈ.എഫ്.ഐ നേതാക്കളിലേക്കും പടർന്നു.
യുവതയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന സംഘടന തുടർഭരണത്തിൽ വ്യതിചലിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |