SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

ഗൗരിഅമ്മ സ്മാരകം നിർമ്മാണം വേഗത്തിലാക്കും: ഷാനിമോൾ

1

ആലപ്പുഴ: കെ.ആർ.ഗൗരിഅമ്മയ്ക്ക് അരൂരിൽ ദേശീയ സ്മാരകം നിർമ്മിക്കുന്ന പ്രവർത്തനം വേഗത്തിലാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. ജെ.എസ്.എസിന്റെ (രാജൻബാബു വിഭാഗം) നേതൃത്വത്തിൽ നടത്തിയ ഗൗരിഅമ്മയുടെ 107-ാമത് ജന്മദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമ്മേളനത്തിൽ ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്‌ജീവ് സോമരാജൻ,സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. വി.എച്ച് സത്‌ജിത്,​ കാട്ടുകുളം സലിം, ഇടുക്കി പി.സി.ജയൻ, അഡ്വ. അഹമ്മദ് അമ്പലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. ജെ.എസ്.എസ് ബീനാകുമാരി വിഭാഗത്തിന്റെയും ഗൗരിയമ്മ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ഗൗരിയമ്മയുടെ 107-ാമത് ജന്മദിനാഘോഷം നടന്നു. ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിൽ നടന്ന ചടങ്ങ് ജെ.എസ്.എസ് ജനറൽ സെക്രട്ടറി ഡോ.പി.സി.ബീനാകുമാരി ഉദ്ഘാടനം ചെയ്തു. അഡ്വ.പവിത്രൻ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOURI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA