SignIn
Kerala Kaumudi Online
Sunday, 30 August 2026 2.35 AM IST

ഛത്തീസ്ഗഢിലും ഭിലായിയിലും ഗുരുദേവ ജയന്തി ആഘോഷം

s

ഭിലായ്: ഛത്തീസ്ഘട്ടിലെ ഭിലായിയിലും റായ്പ്പൂരിലും 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഗുരുദേവദർശനം ജെൻ സികൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ട സന്ദർഭത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് മുൻ അഡ്മിനിസ്ട്രേറ്റർ ഡോ.എം.ശാർങ‌്ഗധരൻ പറഞ്ഞു. തൊഴിൽ അന്വേഷകർ എന്ന നിലവിട്ട് തൊഴിൽദായകർ ആയി യുവാക്കൾ മാറേണ്ട സന്ദർഭമാണിത്. യുവാക്കൾ ശാസ്ത്ര-സാങ്കേതിക പരിശീലനം നേടണം. ധനം വിദ്യയാകുന്നു വിദ്യ സേവനമാകുന്നു എന്നുള്ള ഗുരുദേവന്റെ ഉദ്ബോധനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗ്ലോബൽ മിഷൻ ദേശീയ അദ്ധ്യക്ഷൻ കെ.രാജേന്ദ്ര ബാബു, സേവാ സമിതി പ്രസിഡന്റ് വി.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു. റായ്പൂരിലെ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിലെ ജയന്തി ദിനാഘോഷ പരിപാടികളിലും ഡോ.എം.ശാർങ്‌ഗധരനും കെ.രാജേന്ദ്രബാബുവും മുഖ്യാതിഥികളായി. ഗുരുദേവമന്ദിരം പ്രസിഡന്റ് കെ.ആർ.ശശികുമാർ നേതൃത്വം വഹിച്ചു.
.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA