
തിരുവനന്തപുരം: എസ്.ഡി.പി.ഐയോട് സി.പി.എം പിന്തുണ തേടിയിട്ടില്ലെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തും അതുതന്നെ അവസ്ഥ. കഴിഞ്ഞതവണ നേമത്തെ സാഹചര്യം വേറെയായിരുന്നു. ബി.ജെ.പി തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്നു പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫാണ് നല്ലതെന്ന് കരുതുന്നവർ കാണും. അത് ധാരണയുടെ ഭാഗമല്ല. വർഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. എന്നാൽ, എസ്.ഡി.പി.ഐയുടെ വോട്ടുവേണ്ടെന്ന് ഒരുകാലത്തും യു.ഡി.എഫ് പറഞ്ഞിട്ടില്ല. കോൺഗ്രസും എസ്.ഡി.പി.ഐയും ഒക്കച്ചങ്ങാതിമാരായാണ് നടന്നിരുന്നത്.രാജ്യത്ത് ഏറ്റവും വലിയ ആപത്താണ് ഭൂരിപക്ഷ വർഗീയത. അതിനെതിരെ എല്ലാ കാലത്തും എൽ.ഡി.എഫ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അതു വലിയ മതിപ്പുണ്ടാക്കി. അത് തകർക്കാനുള്ള ഗൂഢശ്രമമാണ് ചിലർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനസിലെ ചോദ്യത്തിന്
ഉത്തരം നൽകാനാകില്ല
കഴിഞ്ഞ ദിവസം കൊല്ലത്തു നടത്തിയ വാർത്താസമ്മേളനത്തിനിടെ ഉണ്ടായ നാടകീയ സംഭവങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ ചില മാദ്ധ്യമപ്രവർത്തകർ മനഃപൂർവം ബഹളമുണ്ടാക്കിയത് നിർഭാഗ്യകരമാണ്. കാര്യങ്ങൾ വക്രീകരിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ പുതിയ തെളിവു കൂടിയാണിത്. മാദ്ധ്യമപ്രവർത്തകരുടെ മനസിലുള്ള ചോദ്യങ്ങൾക്കല്ല, തന്റെ മുന്നിൽ വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. മനസിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്ന രീതിയാണ് താൻ സ്വീകരിക്കാറുള്ളത്. എന്നാൽ, ചിലർ പ്രത്യേക അജൻഡയോടെ പെരുമാറുന്നത് നിർഭാഗ്യകരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |