
കൊച്ചി: ശമ്പള വർദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനടക്കം നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി. ഗോപിനാഥ് പിന്മാറി. അഭിഭാഷകനായിരുന്നപ്പോൾ ആശുപത്രി മാനേജ്മെന്റുകളുടെ അസോസിയേഷനു വേണ്ടി ജസ്റ്റിസ് ഗോപിനാഥ് കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണിത്. ഹർജി ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. സമരം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ സർക്കാരിന് അവശ്യ സേവന നിയമം (എസ്മ) പ്രയോഗിക്കാനാകുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും വ്യക്തമാക്കി.
എസ്മ പ്രയോഗിക്കണമെന്ന്
ആശുപത്രി ഉടമകൾ
നഴ്സുമാരുടെ പണിമുടക്ക് അവശ്യസേവന നിയമം (എസ്മ) പ്രയോഗിച്ച് അവസാനിപ്പിക്കണമെന്ന് സർക്കാരിനോട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ആവശ്യപ്പെട്ടു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി അൻവർ മുഹമ്മദലി വാർത്താക്കുറിപ്പിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |