SignIn
Kerala Kaumudi Online
Sunday, 19 July 2026 9.18 PM IST

ശ്രീകൃഷ്ണപുരത്ത് പീഡനക്കേസിൽ പ്രതിയായ സി.പി.എം പഞ്ചായത്തംഗം രാജി വെച്ചു

sujith

ശ്രീകൃഷ്ണപുരം: പീഡനക്കേസിൽ പ്രതിയായ സി.പി.എമ്മിലെ ശ്രീകൃഷ്ണപുരം വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.സുജിത്ത് രാജി വെച്ചു. പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ,​ ശ്രീകൃഷ്ണപുരം പൊലീസ് കഴിഞ്ഞ മേയിലാണ് കേസെടുത്തത്. അന്ന് മുതൽ ഒളിവിലാണ്. മൂന്നു മാസമായി തുടർച്ചയായി മൂന്ന് ഭരണ സമിതി യോഗത്തിലും പങ്കെടുത്തിട്ടില്ല. ഇതോടെ പഞ്ചായത്ത് അംഗത്വവും നഷ്ടമാകുമായിരുന്നു.

മൂന്നാമത്തെ യോഗം നടക്കുന്നതിന് തൊട്ടുമ്പായിരുന്നു രാജി. സി.പി.എം അംഗമായ സുജിത് പതിമൂന്നാം വാർഡ് രാഗം കോർണറിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒഴിവുള്ള വാർഡുകളിലേക്ക് അടുത്ത ഘട്ടത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇവിടെയും തിരഞ്ഞെടുപ്പ് നടക്കും. എൽ.ഡി.എഫിന് 12 സീറ്റുള്ളതിനാൽ ഭരണത്തെ ബാധിക്കില്ല. യു.ഡി.എഫിന് മൂന്ന് സീറ്റാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA