SignIn
Kerala Kaumudi Online
Sunday, 30 August 2026 2.35 AM IST

കെ.എസ്.ആർ.ടി.സി: ആനുകൂല്യങ്ങൾ നൽകാത്തത് നിയമലംഘനം

ss

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ

ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി, ലാ ഓഫീസർ, ജീവനക്കാരുടെ യൂണിയൻ പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കണം. ഇതിലെ തീരുമാനങ്ങൾ നടപ്പാക്കാൻ എം.ഡിയോട് ഗതാഗത സെക്രട്ടറി നിർദ്ദേശിക്കണം. ജീവനക്കാരുടെ സംഘടനാ നേതാവ് എസ്. അജയകുമാർ നൽകിയ പരാതിയിലാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA