SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

23 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകില്ല

liquor

തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കരുതെന്ന നിബന്ധന കർക്കശമാക്കാൻ സർക്കാർ. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാൻ വ്യവസ്ഥ ചെയ്യും. കർണാടക സംസ്ഥാനം നടപ്പാക്കിയ നോ ഐ.ഡി, നോ എൻട്രി എന്ന മാതൃക ഇവിടെയും കർശനമാക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് തയ്യാറാക്കിയ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

നിലവിൽ കേരളത്തിൽ പ്രായപരിധി 23 വയസാണെങ്കിലും കർശനമായ പരിശോധന നടത്തിയിരുന്നില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതോടെ അത് വന്നാൽ ചെറുപ്പക്കാർക്കിടയിൽ മദ്യഉപയോഗം കൂടുമെന്ന പ്രചാരണങ്ങൾക്കിടെയാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി ആദ്യം 18 വയസായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് 21 വയസായി ഉയർത്തി. ഒന്നാം പിണറായി സർക്കാരാണ് 23 വയസാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA