
തിരുവനന്തപുരം: മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റർ ഭരണമേർപ്പെടുത്തിയ നടപടിയിൽ കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിടുംമുമ്പ് പാലിക്കേണ്ട പ്രാഥമിക നടപടികൾ പോലും സ്വീകരിക്കാതെ തികച്ചും ജനാധിപത്യ ധ്വംസനമാണ് സർക്കാർ നടത്തിയത്. പിരിച്ചുവിടാനുള്ള കാരണം വ്യക്തമാക്കി നോട്ടീസ് നൽകുകയോ അതിന് മറുപടി ആവശ്യപ്പെടുകയോ ഉണ്ടായില്ല. ഭരണസമിതിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങളുണ്ടെങ്കിൽ അതിന് മറുപടി നൽകാനുള്ള ജനാധിപത്യ അവ കാശത്തെപ്പോലും നിഷേധിച്ചിരിക്കുകയാണ്.
ഇത് ക്ഷീര കർഷകരെ മാത്രമല്ല കാർഷിക മേഖയെ ഉപജീവനമാർഗമായി കാണുന്ന എല്ലാവരേയും ബാധിക്കുന്ന പ്രശ്‌നമാണെന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും പ്രസിഡന്റ് എം. വിജയകുമാറും പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |