SignIn
Kerala Kaumudi Online
Sunday, 30 August 2026 2.36 AM IST

ജുഡിഷ്യൽ നിയമനങ്ങളിൽ അനാവശ്യ ഇടപെടൽ: എസ്. മുരളീധർ

aa

ന്യൂഡൽഹി: സുപ്രീംകോടതി,ഹൈക്കോടതി ജഡ്‌ജി നിയമനങ്ങളിൽ കേന്ദ്രസർക്കാരിന്റെ അനാവശ്യ ഇടപെടലുകളെന്ന് ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി റിട്ടയറായ എസ്‌. മുരളീധർ. കഴിഞ്ഞ 12 വർഷമായി ജുഡിഷ്യൽ നിയമന പ്രക്രിയയിൽ എക്‌സിക്യൂട്ടീവിന്റെ അനാവശ്യ ഇടപെടലുകളുണ്ടായെന്ന് മോദി സർക്കാരിനെ കുത്തി അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുരളീധർ. മികച്ച ജഡ്‌ജിമാരെ കണ്ടെത്തുന്നതിൽ കൊളീജിയം പരാജയമാണ്. ജഡ്‌ജിമാരുടെ വിരമിക്കൽ തീയതി അറിയാമെങ്കിലും മുൻകൂറായി നിയമനങ്ങളില്ല. നിയമനപ്രക്രിയ കാര്യക്ഷമമാക്കാതെ ജഡ്‌ജിമാരുടെ അംഗബലം വർദ്ധിപ്പിച്ചിട്ടു കാര്യമില്ല. രാജ്യത്ത് കേസുകൾ അതിവേഗത്തിൽ തീർപ്പാക്കുന്ന 30 ശതമാനത്തോളം ജഡ്‌ജിമാരുണ്ട്. അവർ ഉറുമ്പുകളെ പോലെ ജോലിയെടുക്കുന്നു. ബാക്കി ജ‌ഡ്‌ജിമാരെ കുറിച്ചാണ് ആശങ്ക. ജനാധിപത്യത്തിൽ സമാധാനപരമായി സമരം ചെയ്യുന്നതു പോലും ക്രിമിനൽ കേസാക്കുകയാണെന്നും എസ്‌. മുരളീധർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ODDISA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA