SignIn
Kerala Kaumudi Online
Thursday, 25 June 2026 12.55 AM IST

പാലക്കാട്ട് രമേഷ് പിഷാരടിയെ തടഞ്ഞ് ബി.ജെ.പി

READ ENGLISH VERSION

ramesh-pisharody

പാലക്കാട്: യുഡിഎഫ് സ്‌ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ. സ്‌ഥാനാർത്ഥി പര്യടനത്തിനിടെ ഇന്നലെ രാത്രി എട്ടോടെ വടക്കന്തറയിൽവച്ചാണ് ബി.ജെ.പി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരെ ഇവിടേക്ക് പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നു പറഞ്ഞ് തടഞ്ഞത്. ഇതോടെ നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. ഒടുവിൽ രമേഷ് പിഷാരടിയും സംഘവും തിരിച്ചു പോയി. പാലക്കാട് നഗരസഭ 51-ാം വാർഡിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. ഈ മേഖലകൾ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാണ്. 2016ൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോഴും സമാന സംഭവം നടന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PISHARODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA