SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

ദളിത് ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : പട്ടികജാതി മോർച്ച

1

തിരുവനന്തപുരം :ദളിത് ക്രൈസ്തവരുടെ സംവരണത്തിന് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന അയ്യങ്കാളി ജയന്തി ദിനത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മത ന്യൂനപക്ഷ പ്രീണനനയത്തിന്റെ മുഖം ഇതിലൂടെ വീണ്ടും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പട്ടികജാതി സംവരണം കവർന്നെടുത്തു ദളിത് ക്രൈസ്തവർക്ക് നൽകാൻ അനുവദിക്കില്ല. പട്ടികജാതി സമൂഹത്തിനു ഭരണ ഘടന നൽകിയ സംവരണം ആരുടെയും ഔദാര്യം അല്ല. അത് സംരക്ഷിക്കാൻ ശക്തമായ പോരാട്ടം നടത്തുമെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATTIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA