
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് 25മുതൽ ഏപ്രിൽ 20വരെ www.lbscentre.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും ഓൺലൈനായും അപേക്ഷാഫീസ് അടയ്ക്കാം. ചെല്ലാൻ നമ്പരും അപേക്ഷാ നമ്പരും ഉപയോഗിച്ച് അപേക്ഷകർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടിക വിഭാഗത്തിന് 200 രൂപയുമാണ്. യോഗ്യത- എസ്.എസ്.എൽ.സി. ഉയർന്ന പ്രായപരിധി 33 വയസ്സാണ്. അപേക്ഷകർക്ക് ജനുവരി ഒന്നിന് 17 വയസ് പൂർത്തിയായിരിക്കണം. സർവ്വീസ് ക്വാട്ടയിലേക്കുള്ള ഉയർന്ന പ്രായപരിധി 48 വയസ്സാണ്. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
കേരള ഹിന്ദി പ്രചാര സഭ ബി.എഡ്., ആചാര്യ
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന ദ്വിവത്സര ബി.എഡ്., ആചാര്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും എൻ.സി.ടി.ഇ-യുടെയും അംഗീകാരത്തോടെ നടത്തുന്ന ഈ കോഴ്സ്, കേരള സർക്കാരും പി.എസ്.സി-യും ഹയർ സെക്കൻഡറി അദ്ധ്യാപക യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. പ്ലസ് ടു അടിസ്ഥാന യോഗ്യതയും 50 ശതമാനം മാർക്കോടെ സാഹിത്യാചാര്യ, പ്രവീൺ അല്ലെങ്കിൽ ഹിന്ദി ബി.എ, എം.എ പരീക്ഷ പാസായവർക്ക് ഓൺലൈൻ വഴിയോ നേരിട്ടോ ഏപ്രിൽ 15നകം അപേക്ഷിക്കാം. അപേക്ഷാ ഫോം വഴുതക്കാട്ടുള്ള സഭാഭവനിലും www.keralahindipracharsabha.in-ലും ലഭിക്കും. വിവരങ്ങൾക്ക്: 0471-2321378, 2329459, 2329200 , 9446458256.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനിയറിംഗ്,ആർ.ജെ ട്രയിനിംഗ്,ഡബ്ബിംഗ്,പോഡ്കാസ്റ്റ്,വോയിസ് മോഡുലേഷൻ
എന്നിവയാണ് കോഴ്സിൽ ഉൾപ്പെട്ട വിഷയങ്ങൾ.അടിസ്ഥാന യോഗ്യത പ്ലസ് ടു.രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി.തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്ലാസ്. പ്രായപരിധിയില്ല .വിവരങ്ങൾക്ക്: 9744844522.
ഐ.ഐ.ഐ.ടി ബി.ടെക് പ്രവേശനം
ഡോ.ടി.പി.സേതുമാധവൻ
ഭുവനേശ്വർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.ടെക്, എം.ടെക് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, ഐ.ടി, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇ ലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിംഗ് എന്നിവയിൽ നാലുവർഷ ബി. ടെക് പ്രോഗ്രാമുകളുണ്ട്. ജെ.ഇ.ഇ മെയിൻ സ്കോറിന്റെ അടിസ്ഥാനത്തിലാണ് ജോസ/CSAB വഴി പ്രവേശനം.
കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, VLSI DESIGN & സിഗ്നൽ പ്രോസസിംഗ് എന്നിവയിൽ എം.ടെക്കും, റിസർച്ച് ഇൻ ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ എം.എസ് പ്രോഗ്രാമുമുണ്ട്. വിവിധ സ്പെഷ്യലിറ്റികളിൽ ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്. www.iiit bh.ac.in.ജോസ നടപടിക്രമം അനുസരിച്ച് അപേക്ഷിക്കാം.
ജാപ് പി.ജി 2026
സ്കൂൾ ഒഫ് പ്ലാനിംഗ് & ആർക്കിടെക്ച്ചർ ഭോപ്പാൽ, ന്യൂഡൽഹി, വിജയവാഡ എന്നിവിടങ്ങളിൽ 2026 ലെ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് JAAP -PGഏപ്രിൽ 21 വരെ അപേക്ഷിക്കാം. മികച്ച പ്ലേസ്മെന്റുള്ള പ്രോഗ്രാമുകളാണ്. www.jaappg.admissions.nic.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |